പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

assembly

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ച പൂര്‍ത്തിയാവും മുമ്പ് പ്രതിപക്ഷം സഭ വിട്ടിറങ്ങി. അടിയന്തര പ്രമേയ നോട്ടീസിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഇതെ തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കര്‍ അറിയിച്ചു. സഭ തുടരുകയാണ്.

പ്രളയ പുനർ നിർമാണത്തിന് കിട്ടിയ തുകയുടെ എട്ടില്‍ ഒന്ന് പോലും ചെലവാക്കിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 4385 കോടി രൂപ ലഭിച്ചപ്പോൾ ചെലവാക്കിയത് 592 കോടി രൂപ മാത്രമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കർഷകർക്ക് വാഗ്ദാനം ചെയ്ത സ്പെഷ്യൽ പാക്കേജ് നടപ്പായി. 100 ദിവസം സർക്കാർ എന്ത് ചെയ്തു.. കൃത്യമായ കണക്കെടുപ്പ്  നടന്നില്ല.  വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക സൗകര്യം വരെ ഏർപ്പെടുത്തിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നല്‍കിയില്ല. പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു, സർക്കാരിന്റെ വീഴ്ച റിപ്പോർട്ടില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും നടപ്പായില്ല. കേന്ദ്രത്തില്‍ നിന്ന് വാഗ്ദാനങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാറിന് ആയില്ല. ധനസമാഹരണത്തിൽ വീഴ്ച പറ്റി. സാലറി ചലഞ്ച് പിടിച്ചുപറി ആക്കിയത് സർക്കാർ. എന്നാല്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രളയാനന്തരം സര്‍ക്കാര്‍ ചെയ്തതെന്ന്  സജി ചെറിയാന്‍ വ്യക്തമാക്കി.
അതേ സമയം പ്രളയത്തെ അതിജീവിച്ചത് ലോകം ആകെ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഷ്ടം കണക്കാക്കിയത് 26,703 കോടി രൂപയാണ് 31,000കോടി രൂപയാണ് പുനർനിർമാണത്തിന് ഐക്യ രാഷ്ട്ര സംഘടന കണക്കാക്കിയത് . അതിൽ കൂടുതൽ തുക വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഎഇയിൽ നിന്ന് ധനസഹായം നിഷേധിയ്ക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എം.എ.യൂസഫലി വ്യക്തമാക്കിയത് അനുസരിച്ചാണ് യുഎഇ ധനസഹായത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞത്. മുൻപ് ഗുജറാത്തിനും വിദേശധനസഹായം കിട്ടിയിട്ടുണ്ട്. യുഎഇ സഹായം കിട്ടിയതിന് പിറ്റേന്ന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതുമാണ്. യുഎഇ ധനസഹായം നൽകിയാൽ സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളും സഹായം നൽകിയേനെ. അങ്ങനെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top