മൂന്നടി പൊക്കത്തിൽ ഷാരൂഖ് ഖാൻ, ഒപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ; ‘സീറോ’യിലെ വീഡിയോ ​ഗാനം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ ഒരു ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം തന്നെ.

‘ഇസ്ഖ്ബാസി’ എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനൊടൊപ്പം സൽമാൻ ഖാനും ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരുടെയും തകർപ്പൻ ഡാൻസിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ​ഗാനം ഇതിനോടകം തന്നെ ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. ബൗവ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘സീറോ’ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

Read more: സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മമ്മൂട്ടിയും; ഫോബ്സ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ

ആനന്ദ് എല്‍ റായ് ആണ് സീറോയുടെ സംവിധാനം. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ‘. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് – ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top