എന്‍.ഡി.എയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്; ലോക് സമതാ പാര്‍ട്ടി സഖ്യം ഉപേക്ഷിക്കുന്നു

rlsp

രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ സഖ്യം വിട്ടേക്കും. പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനു ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബീഹാറില്‍ ആര്‍.എല്‍.എസ്.പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപെട്ടിരുന്നു. കഴിഞ്ഞ ദിവസം ബീഹാറില്‍ ചേര്‍ന്ന ആര്‍.എല്‍.എസ്.പി എകസ്‌ക്യൂട്ടീവ് യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി കൈകൊണ്ടത്.

Read More: ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയും എന്‍ഡിഎ മുന്നണി വിട്ടു

യോഗത്തില്‍ ഖുശ്വാന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇരുവരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനു പകരം അയോധ്യ പോലുള്ള വര്‍ഗീയ കാര്യങ്ങളിലാണ് ശ്രദ്ധയെന്നായിരുന്നു വിമര്‍ശനം.

Read More: ടിഡിപി എന്‍ഡിഎ വിട്ടു

ലോകസഭയില്‍ ആര്‍.എല്‍.എസ്.പിക്ക് മൂന്ന് അംഗങ്ങളും ബീഹാര്‍ നിയമസഭയില്‍ രണ്ടു അംഗങ്ങളുമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top