രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇക്കണോമിക് ടൈoസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 71.02 എന്ന നിലയിലാണ്. ഇന്ന് രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ആവശ്യകത വര്‍ധിച്ചതിനെതുടര്‍ന്നാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നത്. രാവിലെ താഴ്ന്ന നിരക്കായ 70.48 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്നലെ 357.82 കോടി രൂപയുടെ നിക്ഷേപങ്ങള്‍ നടത്തിയെന്നാണ് കണക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top