ഏ ആർ റഹ്മാനെ അതിശയിപ്പിച്ച ആ പാട്ടുകാരി ഇനി സിനിമയിലേക്ക്; വീഡിയോ

സം​ഗീത മാന്ത്രികൻ ഏ ആർ റഹ്മാനെപ്പോലും പാട്ടു പാടി അതിശയിപ്പിച്ച ബേബിയെ ആരും മറന്നുകാണില്ല. അത്രമേൽ സുന്ദരമായിരുന്നല്ലോ അവരുടെ പാട്ട്. ബേബി എന്ന പാട്ടുകാരിയെ സാമൂഹ്യമാധ്യമങ്ങള്‍ നേരത്തെ ഏറ്റെടുത്തതാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇവരുടെ പാട്ടുകള്‍ പങ്കുവെയ്ക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ നവ മാധ്യമ ലോകത്ത് വീണ്ടും ശ്രദ്ധേയമാവുകയാണ് ഗോദാവരി സ്വദേശിനിയായ ബേബി.

ചലച്ചിത്രരം​ഗത്തേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ബേബി. പലാസ 1978 എന്ന ചിത്രത്തിലൂടെയാണ് സിനിമാ പിന്നണി​ഗാനരം​ഗത്തേക്ക് ബേബി ചുവടുവെയ്ക്കുന്നത്. ബേബി സ്റ്റുഡിയോയിൽ ​ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Read More: ’96’ ലെ പ്രേക്ഷകർ കാണാത്ത മറ്റൊരു രംഗംകൂടി; വീഡിയോ കാണാം

‘കാതലന്‍’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ ‘ഓ ചെലിയ’ എന്ന ഗാനമാണ് ജോലി സ്ഥലത്തിരുന്ന് ബേബി ആലപിച്ചത്. ഏ ആര്‍ റഹ്മാന്‍ ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബിയെ തേടി തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും എത്തിയുന്നു. ചിരഞ്ജീവിയുടെ വലിയ ആരാധികയാണ് ബേബി.

Loading...
Top