Advertisement

സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരാന്‍ മണിക്കൂറുകൾ മാത്രം

December 6, 2018
Google News 1 minute Read
youth fest

പ്രളയത്തിൽ പകച്ചു നിന്ന കേരളത്തിന്‍റെ അതിജീവനകലയ്ക്ക് നാളെ  ആലപ്പുഴ വേദിയാവും.ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പതിവ് വർണപ്പകിട്ടുകളൊന്നുമില്ലാതെയാണ് ഇക്കുറി അരങ്ങുണരുക. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ആലപ്പുഴ കലോത്സവത്തിന് വേദിയാകുന്നത്.

വിളംബര ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ 8.30 ന് ഗവൺമെന്‍റ് മോഡൽ ഗേൾസ് എച്ച് എസ് എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹനകുമാർ പതാകയുയർത്തും. തുടർന്ന് നഗരത്തിലെ സ്കൂളുകളിൽ നിന്നുള്ള 59 വിദ്യാർത്ഥികൾ 59 ചെരാതുകൾ തെളിയിക്കുന്നതോടെ കലോത്സവത്തിന് തുടക്കമാകും. 29 വേദികളിലായി 188 ഇനങ്ങളിലാണ് മത്സരം.12000-ലധികം വിദ്യാർത്ഥികളാണ് വ്യത്യസ്ഥ വിഭാഗങ്ങളിലായി മാറ്റുരക്കുക. കോടതി ഉത്തരവുമായി എത്തുന്ന മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ കൂടാതെ മത്സരിക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here