വെള്ളാപ്പള്ളി വന്നതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു: വി.എം സുധീരന്‍

sudheeran and vellappaii

വെള്ളാപ്പള്ളി നടേശനെ തലപ്പത്ത് വെച്ചതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരൻ. നാഴികയ്ക്ക് നാൽപതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി. കേന്ദ്ര സർക്കാരിൽ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് മകനെ ബി.ജെ.പിക്കൊപ്പം നിർത്തുന്നതെന്നും സംസ്ഥാന സർക്കാരിൽ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top