ശബരിമല വിഷയം; ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

ശബരിമല വിഷയത്തിൽ സമർപ്പിച്ച ഹർജി കൾ വേഗത്തിൽ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെയും ഹൈക്കോടതിയിലെ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും അടിയന്തരമായി കേൾക്കില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

ക്രമപ്രകാരം ഉള്ള നടപടികളിലൂടെ മാത്രമേ ഹർജി പരിഗണിക്കാനാകൂവെന്നും കോടതി പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ആണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top