ശ്രദ്ധേയമായി ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലി’ലെ ഗാനം

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍’. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. മൈഥിലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
‘കായലോളം എന്തിനോ കൊതിച്ചുവോ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറുത്തുവിട്ടത്. പ്രണയാര്‍ദ്രഭാവങ്ങളില്‍ ഷൈന്‍ ചാക്കോയും മൈഥിലിയുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. സണ്‍ ആന്‍ഡ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ബിജിബാലാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ബിജിബാലും ആന്‍ ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here