കിട്ടാകടം; അരുണ്‍ ജെയ്റ്റ് ലിയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

arun jeyetley

കിട്ടാക്കടം എഴുതിതള്ളിയതിനെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ എതിർകക്ഷിയാക്കി അഭിഭാഷകനായ മനോഹർ ലാൽ ശർമ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആൾക്കാരെ വ്യക്തിപരമായി ആക്രമിക്കുന്ന ഹർജികൾ പരിഗണിക്കാൻ ആകില്ലെന്ന് നിരീക്ഷിച്ച കോടതി അനാവശ്യ പൊതുതാല്പര്യ ഹർജികൾ നൽകുന്നതിന് മനോഹർ ലാൽ ശർമ്മയ്ക്ക് 50000 രൂപ പിഴയും വിധിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പൊതുതാല്പപര്യ ഹർജി നൽകുന്നതിൽ നിന്ന് ശർമ്മയെ നിരോധിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top