നിയമസഭയില്‍ പ്രതിപക്ഷ ബഹളം

നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സീറ്റില്‍ ഇരിക്കാതെ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. സത്യഗ്രഹം ഇരിക്കുന്ന എം എൽ എമാർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് മുദ്രാവാക്യം വിളികൾ.
പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.സഭ നടപടികളുമായി സഹകരിക്കണമെന്നും വിഷയത്തിൽ സർക്കാർ നിലപാട് ഇന്നലെ വ്യക്തിമാക്കിയതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എം എൽ എമാരുടെ സമരത്തിന്റെ പേരിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ഈ സമീപനം തുടർന്നാൽ സഭാ നടപടികൾ നിർത്തി വെക്കേണ്ടി വരുമെന്നും സ്പീക്കര്‍ പറഞ്ഞു. എങ്കിലും പ്രതിഷേധം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top