‘ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല!’; ബ്ലാസ്റ്റേഴ്‌സിന് സീസണിലെ നാലാം തോല്‍വി

kerala blastersssssss

കടങ്ങള്‍ തീര്‍ത്ത് ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പിച്ച് കേരളത്തിന്റെ മഞ്ഞപ്പട. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള പൂനെ എഫ്.സിയോടും തോല്‍വി വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ തച്ചുടച്ചു. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ആഷിഖ് കുരുനിയന്റെ പാസില്‍ നിന്ന് മാഴ്‌സലീന്യോയാണ് പൂനെയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. സീസണിലെ നാലാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് പൂനെക്കെതിരെ വഴങ്ങിയത്. ഒരു കളിയില്‍ മാത്രമാണ് ഈ സീസണില്‍ മഞ്ഞപ്പട വിജയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top