‘അസൂയ മൂത്ത ഞാനും മൈക്ക് എടുത്തു’; വൈറലായി രമേശ് പിഷാരടിയുടെ പാട്ട്

മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ രമേശ് പിഷാരടി അഭിനയമികവുകൊണ്ടും ആരാധകര്‍ക്ക് പ്രീയപ്പെട്ടവനായി. സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് രമേശ് പിഷാരടി. അഭിനയവും മിമിക്രിയുമൊന്നുമല്ല ഇത്തവണ നല്ല കിടിലന്‍ പാട്ടാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. പിഷാരടി തന്നെയാണ് തന്റെ മനോഹരഗാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും.

“മധു ബാലകൃഷ്ണന്‍ പാടുമ്പോ ഓരോ നടിനടന്‍മാര്‍ പല പല പാട്ടുകളും റിക്വസ്റ്റ് ചെയുന്നു റിക്വസ്റ്റ് ചെയ്ത പാട്ടുകള്‍ മധുച്ചേട്ടന്‍ പാടുന്നു . അസൂയ മൂത്ത ഞാനും മൈക്ക് എടുത്തു; എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ പെട്ടന്ന് നിര്‍ത്തി. കടച്ചിലല്ല കൈപണിയാ…ഇതൊരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും?” എന്നൊരു ചെറുകുറിപ്പും ചേര്‍ത്താണ് പിഷാരടി തന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘ഇന്ദ്രവല്ലരി പൂചൂടിവരും…’ എന്ന ഗാനമാണ് പിഷാരടി ആലപിച്ചത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. ആരാധകര്‍ നല്ല പ്രോത്സാഹനവും താരത്തിന് നല്‍കുന്നുണ്ട്. നവ കേരള നിര്‍മ്മിതിക്കായി താരസംഘടനയായ എഎംഎംഎ(അമ്മ) ഒരുക്കുന്ന സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെയാണ് പിഷാരടിയുടെ പാട്ട്. ഇന്ന് അബുദാബിയില്‍വെച്ചാണ് മെഗാ സ്റ്റേജ് ഷോ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top