കഴുതരാഗം അത്ര മോശമല്ല; പാട്ടുപാടി താരമായി കഴുത: വീഡിയോ

ചിലരുടെ പാട്ട് കോള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നാം ആദ്യം പറയുന്ന ഒരു ഡയലോഗുണ്ട്, ‘അത് കഴുതരാഗം പോലെയാണെന്ന്’. എന്നാല്‍ ഇനി മുതല്‍ അങ്ങനെ പറയുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം. സംഗീതത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അത്ര നിസാരക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കഴുത. ഈ കഴുതയുടെ പാട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.

സംഗീതാത്മകമായി ശബ്ദമുണ്ടാക്കുന്ന രണ്ട് കഴുതകളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഒന്ന് അയര്‍ലന്റില് നിന്നുള്ള ഹാരിയറ്റ്. ഇന്ത്യയില്‍ നിന്നുള്ള എമിലി കഴുതയാണ് രണ്ടാമത്തേത്. ഇവളാണ് താരവും. എന്തായാലും രണ്ട് കഴുതകളുടെയും പാട്ട് കിടിലനാണ്.

പൂനെയിലെ ഒരു സന്നദ്ധ സംഘടനയുടെ കീഴിലാണ് എമിലി ഇപ്പോള്‍. തെരുവില്‍ നിന്നുമാണ് ഇവര്‍ക്ക് എമിലിയെ ലഭിച്ചത്. റെസ്‌ക്യു എന്ന ഈ സന്നദ്ധസംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് എമിലിയുടെ ഗാനം പങ്കുവെച്ചിരിക്കുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top