Advertisement

കലാപൂരത്തിന് ഇന്ന് ആലപ്പുഴയില്‍ കൊടിയേറ്റം

December 7, 2018
Google News 8 minutes Read
state youth fest

കലാപൂരത്തിന് ഇന്ന് ആലപ്പുഴയിൽ കൊടിയേറ്റം. 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് അൻപത്തി ഒൻപത് മൺചിരാതുകൾ വിദ്യാർത്ഥി തെളിയിക്കുന്ന ലളിതമായ ചടങ്ങേടെയാണ് ഇത്തവണ കലാമേളയ്‌ക്ക് തുടക്കമാകുന്നത്. 29 വേദികളാണ് ഉള്ളത്. മുഴുവന്‍ വേദികളിലുമായി അറുപത്തിരണ്ടിനങ്ങളിലെ മത്സരങ്ങളാണ് ഇന്ന് നടക്കും.

പ്രളയം ഏൽപ്പിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങളും വലിയ ആലോഷങ്ങളും ഒഴിവാക്കികൊണ്ടാണ് ഇത്തവണ കലാമേള അരങ്ങേറുന്നത്. മൂന്ന് ദിവസങ്ങള്‍ മാത്രമാണ് മേള നടക്കുന്നത്.  ഇന്ന് രാവിലെ 8.30 ന് ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഡി പി ഐ പതാക ഉയർത്തും. തുടർന്ന് 9 മണിയോടെയാണ് പ്രധാന വേദിയായ ലിയോ തെർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 59 കുട്ടികൾ മൺചിരാത് തെളിയിക്കുന്നതോടെയാണ് കലാമേളയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുക. 29 വേദികളിലായാണ് ഇത്തവണ 158 ഇനം മൽസരങ്ങൾ നടക്കുക. ലിയോ തേർട്ടീന്ത് സ്കൂൾ ഉൾപ്പെടെ അഞ്ച് പ്രധാന വേദികളിലായിട്ടാകും നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്.

രചനാ മത്സരങ്ങളുടെ മൂല്യനിർണ്ണയം ഇന്ന് രാവിലെ മുതൽ നടക്കുന്നതിനാൽ മൽസരഫലങ്ങളും, പേയന്റ് നിലയും ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായി തുടങ്ങും.  വിവിധ ജില്ലകളിൽ നിന്ന് ആലപ്പുഴയിലെത്തുന്ന മൽസരാർത്ഥികളെ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ പ്രത്യേക ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. 13 സ്കൂളുകളിലാണ് വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ഇന്നലെ മുതൽ തന്നെകലോത്സവത്തിന്റെ കലവറയും സജീവമായി കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന കലവറയിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിക്കൂട്ടുകൾ തന്നെയാണ് കലാമേളയ്ക്ക് സ്വാദ് പകരുന്നത്. ഏതായാലും കലാപൂരം അരങ്ങേറാനുളള കാത്തിരിപ്പിന്റെ മണിക്കൂറുകൾ അവസാനിക്കുകയാണ്. 12 വർഷങ്ങൾക്ക് ശേഷം കൗമാര കാലാമേള ഇവിടെ വീണ്ടുമെത്തുമ്പോൾ ആലപ്പുഴയ്ക്ക് ആഘോഷത്തിന്റെ പകലിരവുകൾ സമ്മാനിക്കുന്ന കലോത്സവ നാളുകൾക്കായി കാതോർക്കുകയാണ് കലാപ്രേമികൾ.

കലോൽസവം- വേദികളിൽ ഇന്ന്

1. രാവിലെ 9ന്- കേരളനടനം( ഹൈസ്കൂൾ -പെൺ)
വൈകിട്ട് 3ന്- ഭരതനാട്യം ( ഹൈസ്കൂൾ-ആൺ)

2. രാവിലെ 9ന്- മോഹിനിയാട്ടം ( ഹൈസ്കൂൾ)
വൈകിട്ട് 3ന്- കുച്ചുപ്പുടി ( ഹൈസ്കൂൾ-ആൺ)

3. രാവിലെ 9ന്- മോഹിനിയാട്ടം (ഹയർ സെക്കൻഡറി)
ഉച്ചയ്ക്ക് 2.30ന്- ഭരതനാട്യം ( ഹയർ സെക്കൻഡറി-പെൺ)

4. രാവിലെ 9ന്-തിരുവാതിര ( ഹയർസക്കൻഡറി)
വൈകിട്ട് 4ന്- കുച്ചുപ്പുടി ( ഹയർസെക്കൻഡറി – ആൺ)

5.രാവിലെ 9ന്-നാടോടിനൃത്തം ( ഹൈസ്കൂൾ-ആൺ)
ഉച്ചയ്ക്ക് 2ന്- കേരളനടനം ( ഹയർസെക്കൻഡറി – ആൺ)

6. രാവിലെ 9ന്- ഒപ്പന ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- അറബനമുട്ട് ( ഹയർസെക്കൻഡറി)

7.രാവിലെ 9ന്- ചവിട്ടുനാടകം ( ഹൈസ്കൂൾ)
വൈകിട്ട് 3ന്- ചവിട്ടുനാടകം ( ഹയർസെക്കൻഡറി)

8. രാവിലെ 9ന്- ചാക്യാർകൂത്ത് ( ഹൈസ്കൂൾ)
വൈകിട്ട് 3ന്- കഥകളി സിംഗിൾ ( ഹയർ സെക്കൻഡറി-പെൺ)

9.രാവിലെ 9ന്- വട്ടപ്പാട്ട് ( ഹയർസെക്കൻഡറി)
വൈകിട്ട് 3ന് – ദഫ്മുട്ട് ( ഹൈസ്കൂൾ)

10.രാവിലെ 9ന്- ചാക്യാർകൂത്ത് ( ഹയർസെക്കൻഡറി)
ഉച്ചയ്ക്ക് 2ന്- നങ്ങ്യാർകൂത്ത് ( ഹയർസെക്കൻഡറി)

11. രാവിലെ 9ന്-നാടകം ( ഹൈസ്കൂൾ)

12. രാവിലെ 9ന്- തുള്ളൽ ( ഹൈസ്കൂൾ -പെൺ)
ഉച്ചയ്ക്ക് 2ന്- തുള്ളൽ ( ഹയർ സെക്കൻഡറി-പെൺ)

13. രാവിലെ 9ന്- വൃന്ദവാദ്യം ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- സംഘഗാനം ( ഹയർസെക്കൻഡറി)

14. രാവിലെ 9ന്- പഞ്ചവാദ്യം ( ഹൈസ്കൂൾ)
വൈകിട്ട് 3ന് – മദ്ദളം ( ഹയർസെക്കൻഡറി)

15. രാവിലെ 9ന്- ഗിത്താർ പാശ്ചാത്ത്യം ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- വയലിൻ പാശ്ചാത്ത്യം ( ഹൈസ്കൂൾ)

16. രാവിലെ 9ന്- കഥകളി സംഗീതം ( ഹൈസ്കൂൾ -പെൺ)
ഉച്ചയ്ക്ക് 2ന്- കഥകളി സംഗീതം ( ഹയർ സെക്കൻഡറി-പെൺ)

17. രാവിലെ 9ന്-ക്ലാർനെറ്റ്/ ബ്യൂഗിൾ ( ഹയർസെക്കൻഡറി)
വൈകിട്ട് 3ന് – ട്രിപ്പിൾ/ജാസ് ( ഹയർസെക്കൻഡറി)

18. അറബിസാഹിത്യോത്സവം: 10ന് മോണോആക്‌ട് (ഹൈസ്കൂൾ)
12ന് അറബിഗാനം ( ഹൈസ്കൂൾ – ആൺ)
2ന് അറബിഗാനം ( ഹൈസ്കൂൾ -പെൺ)
3ന് അറബിപ്രശ്നോത്തരി ( ഹൈസ്കൂൾ)
5ന് കഥാപ്രസംഗം (ഹൈസ്കൂൾ)

19.രാവിലെ 9ന്- തബല (ഹൈസ്കൂൾ)
വൈകിട്ട് 3ന് – തബല ( ഹയർസെക്കൻഡറി)

20.രാവിലെ 9ന്- നാടൻപാട്ട് (ഹൈസ്കൂൾ)
വൈകിട്ട് 3ന് – നാടൻപാട്ട്( ഹയർസെക്കൻഡറി)

21.രാവിലെ 9ന്- കഥാപ്രസംഗം (ഹൈസ്കൂൾ)
വൈകിട്ട് 3ന് – മോണോ ആക്‌ട് ( ഹൈസ്കൂൾ -പെൺ)

22.രാവിലെ 9ന്- ശാസ്ത്രീയസംഗീതം ( ഹൈസ്കൂൾ -പെൺ)
ഉച്ചയ്ക്ക് 1ന്- ശാസ്ത്രീയസംഗീതം ( ഹയർസെക്കൻഡറി – ആൺ)
വൈകിട്ട് 5ന് – ലളിതഗാനം ( ഹൈസ്കൂൾ – ആൺ)

23. രാവിലെ 9ന്- ഗസൽ ആലാപനം ( ഉറുദു) (ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- ഗസൽ ആലാപനം ( ഉറുദു) ( ഹയർസെക്കൻഡറി)

24. രാവിലെ 9ന്- ഒാടക്കുഴൽ ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 1ന്- ഒാടക്കുഴൽ ( ഹയർസെക്കൻഡറി)
വൈകിട്ട് 6ന്- വയലിൻ പൗരസ്ഥ്യം ( ഹൈസ്കൂൾ)

25. രാവിലെ 9ന്- മദ്ദളം ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- കാവ്യകേളി ( ഹയർസെക്കൻഡറി)
വൈകിട്ട് 4ന്- കഥരകളി സംഗീതം ( ഹയർസെക്കൻഡറി – ആൺ)

26. രാവിലെ 9ന്- വീണ ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്- വീണ ( ഹയർസെക്കൻഡറി)

27. രാവിലെ 9ന്- നാദസ്വരം ( ഹൈസ്കൂൾ)
ഉച്ചയ്ക്ക് 2ന്-നാദസ്വരം ( ഹയർസെക്കൻഡറി)
വൈകിട്ട് 7ന്- വയലിൻ ( പാശ്ചാത്ത്യം) ( ഹയർസെക്കൻഡറി)

28. രാവിലെ 9ന്- മൃദംഗം ( ഹയർസെക്കൻഡറി)
ഉച്ചയ്ക്ക് 2ന്- മൃദംഗം/ഗഞ്ചിറ/ഘടം ( ഹൈസ്കൂൾ)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here