കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

k surendran

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.  ഇന്നലെ കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്നമുണ്ടാക്കാന്‍ പോയ സുരേന്ദ്രന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാർശം.

എന്നാൽ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രന്റെ വാദം. മറ്റൊരു കേസില്‍ അറസ്റ്റിലായ ശേഷമാണ് സുരേന്ദ്രനെ ഈ കേസില്‍ പോലീസ് പ്രതി ചേര്‍ത്തതെന്നായിരുന്നു വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top