നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ വിജി സമരത്തിലേക്ക്

sanal kumar family called off hunger strike

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ വിജി സമരത്തിലേക്ക്. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ സമരം നടത്തുമെന്ന് വിജി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 5നാണ് ഡിവൈഎസ്പി  ഹരികുമാർ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വണ്ടിയുടെ മുന്നിൽ തള്ളിയിട്ടു സനൽകുമാറിനെ കൊലപെടുത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ഒന്നും സനലിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല.

സനൽ കുമാറിന്റെ മരണത്തിൽ ആരോപണ വിധേയനായ  ഡിവൈഎസ്പി ഹരികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top