ഹൃദയംകവര്‍ന്ന് ഈ മുത്തശ്ശിയുടെ താരാട്ട്‌; വീഡിയോ കാണാം

മുത്തശ്ശിമാരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ വല്ലാത്തരു സുഖമാണ് പ്രത്യേകിച്ച് താരാട്ടുപാട്ടുകള്‍. പ്രായമേറെ ചെന്നവരെ വദ്ധസദനങ്ങളിലാക്കുന്ന ഇക്കാലത്ത് മുത്തശ്ശിമാരുടെ താരാട്ടുകള്‍ക്ക് മാധുര്യമേറും. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു മുത്തശ്ശി. കൊച്ചുമകനെ താരാട്ടുപാടിയുറക്കുന്ന മുത്തശ്ശിക്കാണ് സോഷ്യല്‍മീഡിയ നിറഞ്ഞുകൈയടിക്കുന്നത്.

‘കണ്ണുംപൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാര പൊന്നുമകനേ… എന്ന പാട്ടാണ് വളരെ മനോരമായി ഈ മുത്തശ്ശി ആലപിക്കുന്നത്. വാത്സല്യം തുളുമ്പുന്ന മുത്തശ്ശിയുടെ ഈ പാട്ട് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുമുണ്ട്. മനോഹരമായ താരാട്ട് പാട്ട് കേള്‍ക്കാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top