കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്രക്കാര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന കാര്‍ഡ്

കണ്ണൂരിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിടരുന്നു. ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു വിമാനത്താവളം. ഇപ്പോഴിതാ ആദ്യ യാത്രക്കാര്‍ക്ക് ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന ആദ്യവിമാനത്തിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മിംസ് ആശുപത്രിയും കിയാലും ചേര്‍ന്ന് സൗജന്യ ആരോഗ്യപരിശോധന കാര്‍ഡ് നല്‍കും.

പതിനായിരം രൂപയുടെ ആരോഗ്യകാര്‍ഡാണ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഈ കാര്‍ഡ് ഉപയോഗിച്ച് പരിശോധന നടത്താം.

കണ്ണൂര്‍ എംപി പി കെ ശ്രീമതി ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ആദ്യവിമാനത്തിലെ യാത്രക്കാര്‍ക്ക് കാര്‍ഡ് നല്‍കും.ഇതിനുപുറമെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പയ്യാമ്പലം ബീച്ചില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയും കിയാലും ചേര്‍ന്ന് പ്രത്യേക ഗെയിം ഷോയും സംഘടിപ്പിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top