Advertisement

കണ്ണൂര്‍ വിമാനത്താവളത്തോട് അവഗണനയെന്ന് വിമര്‍ശനം: പ്രതിഷേധിച്ച് സേവ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം

July 4, 2023
Google News 2 minutes Read
Save Kannur international airport Bahrain

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണനയ്‌ക്കെതിരെ സേവ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഹറൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി. രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും അമ്പരപ്പിച്ച കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ മറ്റുപല വിമാനത്താവളങ്ങളെയും പോലെ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയതിന് ശേഷമല്ല രാജ്യാന്തര വിമാനമിറങ്ങാന്‍ അനുമതി ലഭിച്ചത്. ആദ്യ സര്‍വീസ് തന്നെ രാജ്യാന്തര സര്‍വീസായിരുന്നു. 50 പ്രതിദിന സര്‍വീസുകളും ആഴ്ചയില്‍ 65 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുകയും 2021 ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാര്‍ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുവാനും കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചു. (Save Kannur international airport Bahrain)

Read Also: മെസോപ്പോട്ടോമിയന്‍ ഭാഷ വായിക്കാന്‍ എഐ ഉപയോഗിച്ച് ഗവേഷകര്‍

കോവിഡ് ഭീതി പരത്തിയ നാളുകളില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ വിമാനങ്ങള്‍ കൂട്ടത്തോടെയെത്തിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ബസ് A330, ബോയിങ് 777 എന്നീ വൈഡ് ബോഡി വിമാനങ്ങളും പലവട്ടം കണ്ണൂരിലിറങ്ങി. ഇത്രയധികം സൗകര്യവും, വിസ്തൃതിയും, വിശാലതയും, സാധ്യതകളും ഉള്ള കണ്ണൂര്‍ വിമാനത്താവളത്തിനെ ബോധപൂര്‍വം നശിപ്പിക്കുകയാണ് എന്ന് സംഗമത്തില്‍ വിമര്‍ശനമുയര്‍ന്നു. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. യാത്രാ പ്രതിസന്ധിയും ചരക്കു നീക്കവും പ്രതിസന്ധിയിലായത് കാരണമാണ് വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. വിദേശ വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും സംഗമത്തില്‍ ആവശ്യമുയര്‍ന്നു. സേവ് കണ്ണൂര്‍ എയര്‍പോര്‍ട്ട് ബഹ്‌റൈന്‍ ചാപ്റ്റര്‍ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച പ്രതിനിധികള്‍ കൂട്ടായ്മക്ക് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

സേവ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫസലുല്‍ ഹഖിന്റെ അധ്യക്ഷതയില്‍ ബഹ്‌റൈന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സേവ് കണ്ണൂര്‍ എയര്‍പോര്‍ട്ട് ബഹുജന കണ്‍വെന്‍ഷനില്‍ സാനിപോള്‍ വിഷയാവതരണം നടത്തി. ഫ്രാന്‍സിസ് കൈതാരത്ത് ഐക്യദാര്‍ഢ്യ പ്രമേയവും ബദറുദ്ദീന്‍ പൂവാര്‍ ഭാവി പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, സാമൂഹിക പ്രവര്‍ത്തകരായ മോനി ഒടിക്കണ്ടത്തില്‍, അസീല്‍ അബ്ദുല്‍ റഹ്‌മാന്‍, എം.ടി വിനോദ് (കണ്ണൂര്‍ പ്രവാസി അസോസിയേഷന്‍), അജിത്ത് കുമാര്‍ (കണ്ണൂര്‍ സര്‍ഗവേദി), ബേബി ഗണേഷ് (കണ്ണൂര്‍ എക്‌സ്പാറ്റ്), വിനു ക്രിസ്റ്റി (കെ.സി.എ), സുഹൈല്‍ (നവകേരള), രമേശ് (രാമന്തളിക്കാര്‍), സിറാജ് മഹമൂദ് (വോയ്സ് ഓഫ് മാമ്പ), സി.എച് അഷ്റഫ് (ഐ.സി. എഫ്), പ്രവീണ്‍ കൃഷ്ണ (24 ന്യൂസ് , ബി.എം.സി), അഷ്‌റഫ് (തിരൂര്‍ കൂട്ടായ്മ), കണ്ണൂര്‍ സിറ്റി കൂട്ടായ്മ, ഒപ്പരം കൂട്ടായ്മ, ടിഎംസിഎ, തലശ്ശേരി – മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, സേവ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വൈസ് ചെയര്‍മാന്‍ നജീബ് കടലായി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.വി. രാജീവ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

സേവ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വൈസ് ചെയര്‍മാന്‍ കെ.ടി. സലിം നിയന്ത്രിച്ച സേവ് കണ്ണൂര്‍ എയര്‍പോര്‍ട്ട് ബഹുജന കണ്‍വെന്‍ഷനില്‍ എക്‌സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും അമല്‍ദേവ് നന്ദിയുംരേഖപ്പെടുത്തി.

Story Highlights: Save Kannur international airport Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here