വിധികർത്താവായി ദീപ നിശാന്ത്; സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉപന്യാസ രചനാമത്സരത്തിൽ ദീപ നിഷാന്തിനെ വിധികർത്താവ് ആക്കിയതിനെതിരെ പ്രതിഷേധം. കവിതാ മോഷണ വിവാദത്തിൽ ഉൾപ്പെട്ട വ്യക്തിയെ ഉപന്യാസ രചനാ മത്സരത്തിൽ വിധികർത്താവാക്കിയതിന് എതിരെ ആയിരുന്നു പ്രതിഷേധം ഉയർന്നത്. അതേ സമയം ഇതിൽ അപാകത ഇല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രതികരിച്ചു. ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിന് ദീപാനിശാന്ത് എത്തുമെന്നറിഞ്ഞതുമുതൽ സ്ഥലത്ത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു .
എ.ബി.വി.പി, കെ. എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു പ്രതിഷേധത്തിന്റെ മുൻനിരയിൽ . പ്രതിഷേധം കനത്തതോടെ ദീപ നിശാന്തിനെയും മറ്റ് രണ്ട് വിധികർത്താക്കളെയും സംഘാടകർ സ്ഥലത്ത് നിന്നും മാറ്റി.അതേസമയം അദ്ധ്യാപികയും, സാഹിത്യകാരിയുമായതിനാലാണ് ദീപ നിശാന്തിനെ വിധികർത്താവായി ക്ഷണിച്ചതെന്നാണ് സംഘാടകർ അറിയിച്ചത്
അധ്യാപകയും സാഹിത്യകാരിയുമായതുകൊണ്ടാണ് ദീപയെ കലോത്സവത്തിൽ വിധികർത്താവായി ക്ഷണിച്ചതെന്നാണ് സംഘാടകരുടെ നിലപാട്. കലോത്സവത്തിന്റെ മുപ്പതാം വേദിയിലായിരുന്നു ഉപന്യാസ മത്സരത്തിന്റെ മൂല് നിർണ്ണയം നടന്നത്. അവിടേക്ക് ദീപാ നിശാന്ത് എത്തിയപ്പോഴാണ് പ്രതിഷേധം ഉയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here