ശബരിമല വിവാദം ഉത്തരവാദി ആര്?; ’24’ സര്‍വേ ഫലം പുറത്തുവിടുന്നു

ശബരിമല ഇംപാക്ട് സര്‍വേ ഫലങ്ങള്‍ ’24’ പുറത്തുവിടുന്നു. അതിനൂതന സാങ്കേതിക വിദ്യയായ ഓഗ്മെന്റല്‍ റിയാലിറ്റിയിലൂടെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിടുന്നത്.
‘ശബരിമല വിവാദം: ഉത്തരവാദി ആര്?’ എന്ന ചോദ്യത്തോടെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിടാന്‍ ആരംഭിച്ചത്. ശബരിമല വിവാദത്തിന്റെ ഉത്തരവാദി സുപ്രീം കോടതിയാണെന്ന് 48 ശതമാനം പേര്‍ വോട്ട് ചെയ്തു. വിവാദങ്ങളുടെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് 24 ശതമാനം പേരും ബിജെപിയാണെന്ന് 23 ശതമാനം പേരും പറയുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും തരംതിരിച്ചും സര്‍വേ നടത്തിയിരുന്നു. അതിന്റെ ഫലങ്ങളും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.
‘ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയോ തെറ്റോ’ എന്ന രണ്ടാമത്തെ ചോദ്യത്തിന് 61 ശതമാനം പേരും സര്‍ക്കാര്‍ നിലപാട് ‘തെറ്റ്’ എന്നാണ് അഭിപ്രായമിട്ടിരിക്കുന്നത്.
യൂട്യൂബ് ചാനലിലും ’24’ ലഭ്യമാണ്.
യു ട്യൂബ് ലിങ്ക്: https://goo.gl/bEXZhB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here