ശബരിമല സംഭവത്തില്‍ കോണ്‍ഗ്രസിന് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്ന അവസ്ഥ: സീതാറാം യെച്ചൂരി

sitharam yechuri

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വാര്‍ത്താ ചാനല്‍ ’24’ന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് പിപി ജെയിംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സീതാറാം യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. “ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് കാലിന് ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ കാലിന് അടിയിലെ മണ്ണ് നഷ്ടപ്പെടുന്നത് ഞാന്‍ കാണുന്നുണ്ട്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും പിന്തുണയ്ക്കേണ്ട കാര്യം കോണ്‍ഗ്രസിന് ഇല്ല” യെച്ചൂരി പറഞ്ഞു. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top