Advertisement

സുബോധ് കുമാർ കൊലപാതകം; സൈനികൻ അറസ്റ്റിൽ

December 8, 2018
Google News 0 minutes Read
soldier arrested in connection with subodh kumar murder

ഉത്തർപ്രദേശിൽ പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ വെടിവച്ചുകൊന്ന സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. സൈനികനായ ജീത്തു ഫൗജിയാണ് അറസ്റ്റിലായത്. ജീത്തു ഫൗജിയെ കശ്മീരിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ബുലന്ദ്ഷഹറിലെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് സുബോധ് കുമാർ സിംഗിന്റെ കൊലയിൽ സൈനികനും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഡിസംബർ മൂന്നിനാണ് കന്നുകാലികളെ കശാപ്പു ചെയ്തുവെന്നാരോപിച്ച് ബുലന്ദ് ഷഹറില്‍ നടന്ന കലാപം നിയന്ത്രിക്കുന്നതിനിടെ പോലീസ് ഇന്‍സ്പെക്ടർ സുബോദ് കുമാർ കൊല്ലപ്പെട്ടത്. പോലീസ് വാഹനത്തിലേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങള്‍ കലാപകാരികള്‍ തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജിത്തു ഫൌജിക്ക് കേസിലുള്ള പങ്ക് പോലീസിന് വ്യക്തമായത്. കലാപം നടന്ന ശേഷം ജിത്തു സൈനീക സേവനത്തിനായി കശ്മീരിലേക്ക് പോയെന്ന
വിവരത്തെ തുടർന്നാണ് പോലീസ് കശ്മീരിലെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പോലീസ് ജിത്തുവിനെ ഉത്തർ പ്രദേശിലേക്ക് കൊണ്ട് പോയി. കലാപത്തില്‍ ജിത്തു പങ്കെടുത്തതിനുളള സാഹചര്യവും വെടിയുതിർത്താനുള്ള കാരണവും ഇത് വരെയും വ്യക്തമല്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന നിലപാടിലാണ് ബജ്റംഗ് ദള്‍ നേതൃത്വം. ജിത്തു ഫൌജിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന്
സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here