ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര് മുഖ്യമന്ത്രിയാകും?

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൂടുതല്‍ പേരും നല്‍കിയ ഉത്തരം ‘പിണറായി വിജന്‍’ എന്നാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത് വെറും 13 ശതമാനം പേര്‍ മാത്രം. 25 ശതമാനം പേര്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 22 ശതമാനം പേര്‍ വി.എസ് അച്യുതാനന്ദനെ പിന്തുണച്ചു. അഞ്ച് ശതമാനം പേര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെയും ഏഴ് ശതമാനം പേര്‍ കുമ്മനം രാജശേഖരനെയും പിന്തുണച്ചു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തിന് 40 ശതമാനം പേര്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പിന്തുണച്ചു. 14 ശതമാനം പേര്‍ എന്‍ഡിഎയെ പിന്തുണച്ചപ്പോള്‍ ആറ് ശതമാനം പേര്‍ മറ്റുള്ളവരെ പിന്തുണച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here