പിണറായി സര്‍ക്കാരിന്റെ പിന്തുണ കുറഞ്ഞു; 2019 ല്‍ രാഹുല്‍ ഗാന്ധിക്ക് സാധ്യത

ശബരിമല വിഷയത്തിലെ ഇടപെടല്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി എന്ന് ’24’ സര്‍വേ റിപ്പോര്‍ട്ട്. ശബരിമല വിഷയത്തിലെ ഇടപെടല്‍ പിണറായി സര്‍ക്കാരിന്റെ ജനപിന്തുണ ഇടിയാന്‍ കാരണമായി എന്ന് 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, 41 ശതമാനം പേര്‍ മാത്രമാണ് ജനപിന്തുണ ഇടിഞ്ഞിട്ടില്ലെന്ന് വോട്ട് ചെയ്തത്.

അതേസമയം, 2019 ല്‍ ആരായിരിക്കണം പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 51 ശതമാനം പേര്‍ പിന്തുണച്ചത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ്. 22 ശതമാനം പേര്‍ മാത്രമാണ് നരേന്ദ്ര മോദിയെ പിന്തുണച്ചത്. ഒന്‍പത് ശമാനം പേര്‍ സോണിയ ഗാന്ധിയെ പിന്തുണച്ചപ്പോള്‍ മമത ബാനര്‍ജിയെ അഞ്ച് ശതമാനം പേര്‍ പിന്തുണച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top