റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയി സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

രാജസ്ഥാനിലെ കിഷൻഗഞ്ചിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഇവിഎം മെഷീനുകൾ കണ്ടെത്തിയി സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു.

ഇന്ന് രാവിലെയാണ് പ്രദേശത്ത് വോട്ടിങ്ങ് മെഷീനുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പ്രദേശവാസുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രാജസ്ഥാന്‍ നിയമസഭ തിരഞെടുപ്പ് അവസാനിച്ച് ഇന്നലെ വൈകീട്ടോടെയാണ് റോഡരികിൽ ഇ വി എം മെഷീനുകൾ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയത്. ഇ വി എം മെഷിനുകൾ സ്ട്രോങ്ങ് റൂമിലേക്ക് കൊണ്ടുപോകും വഴി, വാഹനത്തില്‍ നിന്ന് വീണു പോയതാണെന്ന് ജില്ലാ കലക്ടർ വിശദീകരണം നൽകി. തുടർന്നാണ് ചുമതലയിലുണ്ടായിരുന്ന അബ്ദുള്‍ റഫീഖ്, നവാൽ സിംഗ് പാട്വാരി എന്നിവർക്കെതിരെ തിരഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. അതേ സമയം, രാജസ്ഥാനിൽ തന്നെ പാലി നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാർത്ഥിയുടെ വീട്ടിലേക്ക് റിസെഡർവ് ഇ വി എം മെഷിനുമായി തിരഞെടുപ്പ് ഉദ്യോഗസ്ഥൻ പോയതായി കണ്ടെത്തിയിരുന്നു. ഈ മെഷീന്‍ തിരഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നീക്കുകയും, ഉദ്യോഗസ്ഥനനെ സസ്പെന്ഡ് ചെയ്യുകയും ചെയ്തു. മദ്ധ്യ പ്രദേശ് തിരഞെടുപ്പിനും ശേഷം ഇ വി എം മെഷീൻ രണ്ട് ദിവസത്തേക്ക് കാണാതാവുകയും, സ്വകാര്യ ഹോട്ടലിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകിയ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് രാജസ്ഥാനിൽ രണ്ടിടത്ത് സമാന സംഭവങ്ങളുണ്ടാകുന്നത്. വിഷയത്തില്‍ മോദിയുടെ ഇന്ത്യയിൽ ഇ വി എം മെഷീനുകള്‍ക്ക് അദൃശ്യ ശക്തികളുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top