രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആര്‍എസ്എസ്

rss rama temple

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാ ജോഷി. ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ പ്രതിഷേധ പരിപാടികളുമായി ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും മുന്നോട്ടു പോകും. ഡല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മസഭയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

Read More: വനിതാമതിലിൽ വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സർവ്വീസ് സംഘടനകളോട് ആഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറിയുടെ സർക്കുലർ

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ ധര്‍മ്മ സഭ നടത്തിയത്. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുകയാണ് ധര്‍മ്മസഭയിലൂടെ വിശ്വഹിന്ദു പരിഷത്തും ആര്‍.എസ്.എസും ലക്ഷ്യമിടുന്നത്.

Read More: ‘ഞാൻ പ്രകാശൻ’ സ്റ്റൈലിൽ ഒരു ‘സേവ് ദി ഡേറ്റ്’ വീഡിയോ ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അയോധ്യ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി കേന്ദ്രം നിയമനിര്‍മ്മാണം നടത്തിയാല്‍ മാത്രമേ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുമെന്ന് ഭയ്യാ ജോഷി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More: സുനന്ദ പുഷ്കറിന്റെ മരണത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി; തരൂര്‍

സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ധര്‍മ്മ സഭ നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top