കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ഹില്‍ട്ടണ്‍ ഹോട്ടലിനെതിരെ ആരോപണവുമായി യുവതി രംഗത്ത്

hilton

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹില്‍ട്ടണ്‍ ഗ്രൂപ്പ് ഹോട്ടലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ ആരോപണം. ഈ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചുവെന്നും യുവതി പരാതിപ്പെടുന്നു. 707 കോടി രൂപയാണ് ഹില്‍ട്ടണ്‍ ഗ്രൂപ്പിനോട്  നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെടുന്നത്.

ചിക്കാഗോയിലെ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഹോട്ടലിലാണ് സംഭവം നടന്നത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അല്‍ബാനിയിലെ ഹോട്ടലില്‍ വച്ച് ജീവനക്കാരനാണ് തന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി ആരോപിക്കുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയുടെ ലിങ്ക് ഈ സെപ്തംബര്‍ മാസം യുവതിയ്ക്ക് ഇമെയിലായി ലഭിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top