23ാമത് രാജ്യാന്തര ചലചിത്ര മേളയുടെ മൂന്നാം ദിനം മത്സര ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വത്തിൽ

23ാമത് രാജ്യാന്തര ചലചിത്ര മേളയുടെ മൂന്നാം ദിനം മത്സര ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വത്തിൽ. ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിശ്ചയിച്ച ടാഗോർ തീയറ്ററിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ആകാത്തതാണ് പ്രശ്നം. ദ ഗ്രേവ് ലെസ്, ദി റെഡ് ഫാലസ്, ഈ മൈ യൗ, എൽ എയ്ഞ്ചൽ എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഇന്നായിരുന്നു. ഇതിൽ ഈ മൈ യൗ കലാഭവനിൽ പ്രദർശിപ്പിക്കാൻ തീരുമാനമായി. മറ്റു ചിത്രങ്ങളുടെ പ്രദർശനം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് ചലചിത്ര അക്കാദമി അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top