പാട്ടും സൂപ്പറാക്കി ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’; വീഡിയോ കാണാം

മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്നു പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘എന്താണീ മൗനം…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക്, ഷാരോണ്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. രഗേ ജോയ് യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗതം പകര്‍ന്നിരിക്കുന്നു. മെയ്ക്കിങ് വീഡിയോ കൂടി ഉള്‍പ്പെടുത്തക്കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
‘ബൈസിക്കള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ‘ബൈസിക്കിക്കള്‍ തീവ്സ്’ ആണ് ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടതന്നെ ഇരുവരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here