വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം; ബ്രിട്ടീഷ് കോടതിയുടെ അന്തിമവിധി തിങ്കളാഴ്ച്ച

SBI writes off loans

ഒമ്പതിനായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണോയെന്ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റെർ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വിധിക്കും. മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിൻമേൽ വിചാരണയാരംഭിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ് വിധി. 2017 ഡിസംബർ നാലിനാണ് വിചാരണ ആരംഭിച്ചത്. സി.ബി.ഐ. ജോയിന്റ് ഡയറക്ടർ എ. സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) സംഘം വിധി കേൾക്കുന്നതിനായി ലണ്ടനിലേക്ക് പുറപ്പെട്ടു.

1993ൽ ബ്രിട്ടനുമായ് ഒപ്പുെവച്ച കുറ്റവാളികളെ കൈമാറാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സമർപ്പിച്ച ഹർജ്ജിയിലാണ് ഇന്ന് വെസ്റ്റ് മിനിസ്റ്റർ കോടതി വിധിപറയുക. ഇന്ത്യ വിട്ടതിനുശേഷം 2016 മാർച്ച് മുതൽ മല്യ ലണ്ടനിൽ കഴിയുകയാണ് . 100 ശതമാനം കടവും ബാങ്കുകൾക്ക് കൊടുത്തുതീർക്കാൻ തയ്യാറാണെന്നും തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നുമാണ് മല്യയുടെ അഭ്യർത്ഥന. താൻ വ്യക്തിപരമായി ഒരു രൂപപോലും വായ്പയെടുത്തിട്ടില്ലെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ മല്ല്യ വ്യക്തമാക്കി. കിങ്ഫിഷർ എയർലൈൻസാണ് വായ്പയെടുത്തത്.

സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സി.ബി.ഐ. സ്‌പെഷ്യൽ ജോയിന്റ് ഡയറക്ടർ രാകേഷ് അസ്താനയായ്ക്കായിരുന്നു നേരത്തേ ഈ കേസിന്റെ അന്വേഷണ ചുമതല. മല്ല്യയെ കൈമാറാൻ കോടതി തിരുമാനിച്ചാൽ സി.ബി.ഐ ഇയ്യാളെ കസ്റ്റഡിൽ നൽകാൻ കോടതിയോട് ആവശ്യപ്പെടും. കേന്ദ്രസർക്കാരിനെ സം മ്പന്ധിച്ച് വിജയ് മല്ല്യയെ രാജ്യത്തെയ്ക്ക് തിരികെ എത്തിയ്ക്കുക എന്നത് അഭിമാന വിഷയമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഒരാളെ മാത്രമേ ഇന്ത്യക്ക് ഇതുവരെ കൈമാറിയിട്ടുള്ളൂ. 2016 ഒക്ടോബറിലായിരുന്നു ഗുജറാത്ത് കലാപക്കേസ് പ്രതി സമിർഭായ് വിനുഭായ് പട്ടേലിനെയാണ് ഇങ്ങനെ നാട്ടിൽ എത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top