സഭ ആരംഭിച്ചു; നടുത്തളത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു

നിയമസഭ സമ്മേളനം ആരംഭിച്ചു. ശബരിമല വിഷയത്തെ ചൊല്ലി നടുത്തളത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭാ നടപടികളുമായി സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ നേതാവ് സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം, ഡിസംബർ 12 ബുധനാഴ്ച്ച അർധരാത്രി വരെയാണ് നിലവിൽ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും 144 പ്രകാരം നിരോധിച്ചിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top