‘പേട്ട’യില്‍ സ്റ്റൈല്‍മന്നനൊപ്പം തൃഷയും; പുതിയ പോസ്റ്റര്‍

തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് രജനീകാന്തിന് ആരാധകര്‍ ഏറെ. ‘സ്റ്റൈല്‍ മന്നന്‍’ എന്നാണല്ലോ അദ്ദേഹത്തെ വിളിക്കുന്നതു പോലും . രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പേട്ട’. ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. രജനീകാന്തിനൊപ്പം ആരാധകരുടെ പ്രിയതാരം തൃഷയും പേസ്റ്ററിലുണ്ട്. തനി നാടന്‍ ലുക്കിലാണ് രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്റ്റൈല്‍ മന്നന്‍ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന ലുക്കിലുള്ള രജനികാന്തിന്റെ ഒരു പോസ്റ്ററും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ചിത്രം റിലീസിന് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടി.
.@trishtrashers as #Saro #PettaCharacterPoster @rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @SimranbaggaOffc @SasikumarDir @Nawazuddin_S #PettaAudioLaunch #PettaAudioFromToday pic.twitter.com/9bU6ou8UbB
— Sun Pictures (@sunpictures) December 9, 2018
ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ജിത്തു എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായ് വിജയ് സേതുപതിയും പേട്ടയില്‍ എത്തുന്നുണ്ട്. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
I'm super happy OMG I can't believe its happening just pinched myself ??????#PettaPongalParaak
@rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @Nawazuddin_S @SasikumarDir @trishtrashers @sunpictures pic.twitter.com/0XzUDZEfZs— Simran (@SimranbaggaOffc) November 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here