പിറവത്ത് സംഘര്‍ഷാവസ്ഥ രൂക്ഷം; ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍

പിറവത്ത് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ രൂക്ഷം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വൈദികന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തുന്നതാണ് സംഘര്‍ഷാവസ്ഥ രൂക്ഷമാകാന്‍ കാരണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യാക്കോബായ വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി പള്ളിയുടെ മുകളില്‍ കയറി നില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. പിറവം പള്ളിയുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top