പിറവം പള്ളി തർക്കം; അറസ്റ്റ് വരിച്ച് സഭാ നേതൃത്വം

പിറവം പള്ളിയിൽ അറസ്റ്റ് വരിച്ച് സഭാ നേതൃത്വം. ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് അറസ്റ്റ് വരിക്കുന്നുവെന്ന് സഭാ നതൃത്വം അറിയിച്ചു.
പിറവം പള്ളിയിൽ സംഘടിച്ച യാക്കോബായ വിശ്വാസികളെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി ഉ്തതരവിട്ടിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് മുമ്പ് അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് പള്ളിയുടെ കവാടം പൊളിച്ച് പൊലീസ് അകത്തേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് വിശ്വാസികളെയും സഭാ നേതൃത്വത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
നാളെ രാവിലെയ്ക്കുള്ളിൽ പളളിയിൽ കയറിയവരെ പുറത്താക്കി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കളക്ടറോട് നാളെ രാവിലെയ്ക്കുള്ളിൽ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here