പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി

പിറവം വലിയ പള്ളിയുടെ താക്കോലും അനുബന്ധ രേഖകളും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. മൂവാറ്റുപുഴ
ആർഡിഒ  നേരിട്ടെത്തിയാണ് ഓർത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കാട്ടിലിന് താക്കോൽ കൈമാറിയത്. തുടർന്ന്  വൈദികരും വിശ്വാസികളും ചേർന്ന് പള്ളിയിൽ പ്രാർത്ഥന നടത്തി.

നേരത്തെ പള്ളി തർക്കം നിലനിന്നിരുന്ന പിറവം പളളി സുപ്രിംകോടതി വിധിയെ തുടർന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചത്. ഭരണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയെങ്കിലും പളളി പൊലീസ് കാവലിലാണ്.

Read Also : പിറവം പള്ളി തർക്കം; താക്കോൽ ഓർത്തഡോക്‌സ് വികാരിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു

അതേസമയം പള്ളിക്ക് കീഴിലുള്ള 12 ചാപ്പലുകളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top