പിറവം പള്ളി തർക്കം; താക്കോൽ ഓർത്തഡോക്‌സ് വികാരിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിന് തന്നെയെന്ന് ഹൈക്കോടതി. പള്ളിയിൽ തത്സ്ഥിതി തുടരണം. പള്ളിയുടെ കീഴിലുള്ള എല്ലാ ചാപ്പലുകളുടെയും താക്കോൽ ഓർത്തഡോക്‌സ് വികാരിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു.

ചാപ്പലുകളിൽ പ്രാർത്ഥന നടത്തുന്നതിന് യാക്കോബായ വിഭാഗത്തിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, ഭരണ നിർവഹണത്തിന് തടസമുണ്ടാക്കരുതെന്ന് കോടതി നിർദേശിച്ചു. ചാപ്പലുകളിൽ പ്രാർത്ഥന നടത്താൻ യാക്കോബായ വിഭാഗം അനുമതി തേടിയിരുന്നു.
അതേസമയം, എല്ലാ ചാപ്പലുകളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ഓർത്തഡോക്‌സ് വിഭാഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top