പഞ്ചാ’ങ്കം’; രാജസ്ഥാന്‍ നിയമസഭയിലെ നിലവിലെ കക്ഷിനില അറിയാം
ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമായ സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നെങ്കിലും ഒടുവില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ അതെല്ലാം രമ്യമായ രീതിയില്‍ പരിഹരിക്കുകയായിരുന്നു. നാളെ 199 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുറത്തുവരിക. ‘രാംഘട്ട്’ നിയോജകമണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഡിസംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ 74.05 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here