പഞ്ചാ’ങ്കം’; തെലങ്കാന നിയമസഭില്‍ നിലവിലെ കക്ഷിനില ഇങ്ങനെ

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടത്തിന് നാളെ ക്ലൈമാക്‌സ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും.

ബിജെപിയും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് തെലങ്കാനയിലെ സ്ഥിതി. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി ഭരണം പിടിക്കുകയായിരുന്നു. 2014 ലായിരുന്നു ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കെ നിയമസഭ പിരിച്ചുവിട്ടുകൊണ്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങുകയായിരുന്നു ടി.ആര്‍.എസും മുഖ്യമന്ത്രിയായിരുന്ന കെ.സി. റാവുവും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ഇത്തവണയും ടി.ആര്‍.എസ് തന്നെ അധികാരത്തിലെത്തുമെന്നാണ് സൂചന. എന്നാല്‍, തെലങ്കാന പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ടായിരുന്നു. 119 നിയമസഭാ സീറ്റുകളിലേക്കാണ് ഡിസംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടന്നത്. 73.20 ശതമാനം പോളിങാണ് തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. കോണ്‍ഗ്രസും സിപിഐയും ചേര്‍ന്ന മഹാകുടമി (മഹാസഖ്യം) ടി.ആര്‍.എസിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. വോട്ടെണ്ണല്‍ നാളെ നടക്കും.

നിലവിലെ കക്ഷിനില അറിയാം:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top