അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ഫലം നാളെ അറിയാം

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. രാവിലെ പതിനൊന്ന് മണിയോടെ ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങും. രാജസ്ഥാനിൽ കോൺഗ്രസിനും തെലങ്കാനയിൽ ടിആർഎസിനും, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയുണ്ടെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്.
90 സീറ്റുകളുള്ള ഛത്തീസ്ഗഡിൽ നവംബർ 12,20 തിയതികളിലും 230 സീറ്റുകളുള്ള മധ്യപ്രദേശിലേക്കും 40 സീറ്റുള്ള മിസോറാമിലേക്കും നവംബർ 28നും വോട്ടെടുപ്പ് നടന്നു. രാജസ്ഥാനിൽ 200 ൽ 199 സീറ്റുകളിലേക്കും തെലങ്കാനയിൽ 119 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നത് ഡിസംബർ ഏഴിനായിരുന്നു.
വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലായിരിക്കും വോട്ടെണ്ണൽ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here