പാക്കിസ്ഥാനുളള സാമ്പത്തിക സഹായം അവസാനിപ്പിക്കും : നിക്കി ഹാലെ

will stop monetary help to Pakistan says nikki haley

പാക്കിസ്ഥാനുളള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന് യുഎന്നിലെ യുഎസ് അംബാസിഡർ നിക്കി ഹാലെ. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് പാക്കിസ്ഥാൻ തുടരുന്നു. പാക്കിസ്ഥാന്റെ നിലപാട് തുറമുഖ തിവ്രവാദം പ്രോത്സാഹിപ്പിയ്ക്കുകയാണ്. നിരപരാധികളായ തങ്ങളുടെ സൈനികർ ഇതുമൂലം കൊല്ലപ്പെടുന്നതായും അമേരിയ്ക്കൻ അംബാസിഡർ പ്രതികരിച്ചു. ഇതിനാൽ ഒരു ചില്ലിക്കാശ് പോലും പാക്കിസ്ഥാന് നൽകില്ലെന്നും നിക്കി ഹാലെ പ്രതികരിച്ചു.

സൗത്ത് കരോളീന ഗവർണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നിലെത്തുന്നത്. പിന്നീട് ഈ വർഷം ഒക്ടോബറിൽ നിക്കി ഹാലെ രാജി സമർപ്പിച്ചിരുന്നു. ഈ വർഷം അവസാനമാണ് നിക്കി സ്ഥാനം ഒഴിയുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More