അശോക് ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ചായ വിതരണം ചെയ്ത്!

ചായ വിതരണം ചെയ്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്. ജയ്പൂരിലെ വസതിക്കു മുന്‍പില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഗെഹ്‌ലോട്ട് തന്നെ നേരിട്ട് ചായ വിതരണം ചെയ്യുകയായിരുന്നു. ബിജെപി സര്‍ക്കാരിനു കീഴില്‍ രാജസ്ഥാന്‍ ജനതയ്ക്ക് ‘അച്ഛേദിന്‍’ ഉണ്ടായിട്ടില്ലെന്നും ഗെഹ്‌ലോട്ട് പരിഹസിച്ചു.

അതേസമയം, രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. രാജസ്ഥാനില്‍ 101 സീറ്റുകളാണ് കോണ്‍ഗ്രസ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. 199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 74 സീറ്റുകളാണ്. ഗെഹ്‌ലോട്ടോ സച്ചിന്‍ പൈലറ്റോ രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top