മധ്യപ്രദേശില്‍ ബിജെപി ലീഡ് ഉയര്‍ത്തുന്നു; ക്ലൈമാക്‌സ് നാടകീയം

case against bjp leaders

മധ്യപ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആകെയുള്ള 230 സീറ്റുകളില്‍ ബിജെപി 115 ഇടത്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ലീഡ് 106 ആയി കുറഞ്ഞു. ബി.എസ്.പി അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ഒന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ ബി.എസ്.പി നിര്‍ണായക സ്വാധീനം ചെലുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top