Advertisement

ലീഡ് മാറി മറിഞ്ഞ് മധ്യപ്രദേശ്

December 11, 2018
0 minutes Read
mizoram election

മധ്യപ്രദേശില്‍ ലീഡ് മാറിമറിയുന്നു. നിലവില്‍ ബിജെപിയ്ക്ക് 111ഉം കോണ്‍ഗ്രസിന് 109ഉം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇത് ഏത് നിമിഷവും മാറി മറിയാം. ബി.എസ്.പിയും മറ്റുള്ളവരും പത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കേവലഭൂരിപക്ഷം ഇരുപാര്‍ട്ടികള്‍ക്കും നേടാനാകുമോ എന്നാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ബിഎസ്പിയുടേയും സമാജ് വാദി പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. മധ്യപ്രദേശില്‍ ഫലം ഫോട്ടോഫിനിഷിലെത്തുമെന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് മധ്യപ്രദേശിലെ ഭരണകക്ഷി.

13 കൊല്ലമായി മുഖ്യമന്ത്രിക്കസേരയില്‍ ശിവരാജ് സിങ് ചൌഹാനാണ്. 2003 മുതല്‍ വന്ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തുന്നത്. 2008ല്‍ സീറ്റും വോട്ടും കുറഞ്ഞെങ്കിലും 2013ല്‍ വലിയ വിജയമാണ് നേടിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29ല്‍ 27 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. എന്നാല്‍ അതിനുശേഷം തദ്ദേശസ്ഥാനപനങ്ങളിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമായിരുന്നു പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റേത്. 13 ജില്ലകളിലായി 14 മുനിസിപ്പല്‍ വാര്ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതിടത്തു കോണ്‍ഗ്രസാണു വിജയിച്ചത്. മൂന്നെണ്ണം ബിജെപിയില്‍നിന്നു പിടിച്ചെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top