പിറവം പള്ളിത്തർക്ക കേസ് പരിഗണിക്കുന്ന ബഞ്ചിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ പിന്മാറി

പിറവം പള്ളിത്തർക്ക കേസ് പരിഗണിക്കുന്ന ബഞ്ചിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യാപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്നാണ് വിശദീകരണം. കേസിൽ വാദം കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,പി ആർ രാമചന്ദ്രൻ എന്നിവരാണ് പിന്മാറിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവൻ രാമചന്ദ്രൻ വക്കാലത്ത് എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹർജി ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നടപടി. ഇത്തരമൊരു ഹർജി വന്ന സാഹചര്യത്തിൽ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യാതിരിക്കാനാണ് ഈ പിന്മാറ്റം.
Read More: പിറവം പള്ളി തര്‍ക്കം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here