പിറവം പള്ളി തര്‍ക്കം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ കോടതിയിൽ വിശദീകരണം നൽകും. പിറവത്ത് സുപ്രിം കോടതി വിധിനടപ്പാക്കാത്തതിനെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പോലിസ് ഇടപെടലുണ്ടായെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം തടസപ്പെട്ടിരുന്നു.പിറവം പള്ളിയുടെ കാര്യത്തിൽ നിയമവിരുദ്ധമായി പോലീസ് ഇടപെടുന്നുവെന്ന് ആരോപിച്ച് സമര്‍പിച്ച മറ്റൊരു ഹർജിയും കോടതി ഇന്ന് പരിഗണിക്കും. തർക്കം രമ്യമായി പരിഹരിക്കാൻ സുപ്രീംകോടതി നിർദേശിച്ച സഭാ ഭരണഘടന ഭേദഗതിക്ക് ശ്രമിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ ഹർജി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here