‘ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു’; നിശബ്ദമായി ബിജെപി ക്യാംപ് (ചിത്രങ്ങള്‍)

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് കനത്ത ആഘാതം. അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം പാര്‍ട്ടി പ്രവര്‍ത്തകരെ നിശബ്ദരാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിത്തരിച്ചു. രാജസ്ഥാനിലെ ബിജെപി ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നു.

 

ജയ്പൂരിലെ ബിജെപി ആസ്ഥാനം നിശബ്ദമായപ്പോള്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങി. 199 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 95 ഇടത്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 85 ഇടങ്ങളില്‍. 19 മണ്ഡലങ്ങളില്‍ മറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന് ഉറപ്പായതോടെ ബിജെപി ആസ്ഥാനത്തുനിന്ന് പ്രവര്‍ത്തകര്‍ തിരിച്ചുപോകാന്‍ തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top