‘എന്തുകൊണ്ട് തോറ്റു?’; ബിജെപി നേതൃയോഗം നാളെ

vamit sha modi

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി നാളെ നേതൃയോഗം ചേരും. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ എംപിമാരും പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേരുക. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി പ്രധാന ചര്‍ച്ചാ വിഷമാകും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലും യോഗത്തിന്റെ പ്രധാന അജണ്ടയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top