ഐ.ജി ശ്രീജിത്ത് വീണ്ടും ശബരിമല ഡ്യൂട്ടിയിലേക്ക്

ig sreejith

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് നിര്‍വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രന് ആയിരിക്കും.

Read More: ‘അയ്യപ്പജ്യോതി തെളിയും’; വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി

പൊലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി ബി രാജീവ് എന്നിവരെ നിയോഗിച്ചു. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, ക്രൈംബ്രാഞ്ച് എസ് പി ഷാജി സുഗുണന്‍ എന്നിവര്‍ പമ്പയിലും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍.ആര്‍.നായര്‍, ട്രാഫിക് എസ് പി (നോര്‍ത്ത്) ജോണ്‍കുട്ടി കെ.എല്‍ എന്നിവര്‍ നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. വടശ്ശേരിക്കരയില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമാന്‍ഡന്റ് അന്‍വിന്‍ ജെ ആന്റണി, എരുമേലിയില്‍ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് എന്നിവരെയും പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top